Tuesday, January 25, 2011

സാന്ത്വനം

അരുമയോമലേ...കരയരുതേ

അമ്മയൊരുത്തിരികഥപറയാം

അതൊന്നു നോക്കൂ ആമാനം

അമ്പിളിമാമനെ കണ്ടോളു

സന്ധ്യമയങ്ങുമ്പോള്‍ മാമര-

കൊമ്പിലമ്പിളിവിരിയുന്ന കണ്ടോളൂ

നേരം പുലരുമ്പോള്‍..ഉണ്ണീ

നല്ലയാകാഴ്‌ചകള്‍ കാട്ടിത്തരാം

പാടപറമ്പിലായ്‌ പനംതത്തകള്‍

പാറിപറക്കുന്ന കാട്ടിത്തരാം

വള്ളിച്ചെടിയില്‍ നിന്നായ്‌,

വിണ്ണിലേക്കുയരുന്ന പൂമ്പാറ്റകളേയും കാട്ടിത്തരാം

അരയാല്‍വള്ളിയിലാടിക്കളിക്കുന്ന-

അണ്ണാര്‍കണ്ണനെ കാട്ടിത്തരാം

അന്തിവെയിലിലായര്‍ക്കന്‍-

മറയുന്നമാമലമേലേ...കാട്ടിത്തരാം

അരുമയോമലേ...കരയരുതേ

അമ്മയൊരിത്തിരികഥപറയാം

14 comments:

Kadalass said...

അമ്പിളിമാമനെ കാണിച്ച് കഥപറഞ്ഞു കൊടുക്കുന്ന അമ്മമാരും അമ്മുമ്മമാരും ഇന്ന് ഓര്‍മ്മ മാത്രം.....

ആശംസകള്‍!

നസീര്‍ പാങ്ങോട് said...

താങ്കള്‍ പറഞ്ഞത് വളരെ വാസ്തവമാണ് ..നന്ദി

സാബിബാവ said...

എനിക്കിഷ്ട്ടായി ഞാന്‍ മൂന്നു വെട്ടം ചൊല്ലി
എന്‍റെ ഉമ്മമ്മാനെ ഓര്‍ത്തുപോയി

സാബിബാവ said...

WORD VERIFICATION ഒഴിവാക്കുക ബുദ്ധിമുട്ടാണ്

രമേശ്‌ അരൂര്‍ said...

നല്ല കുട്ടിക്കവിത ..
@ സാബി: വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റുന്നത് ഒരു ബുദ്ധിമുട്ടും ഉള്ള കാര്യമല്ല ..:)

നസീര്‍ പാങ്ങോട് said...

എല്ലാപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

MOIDEEN ANGADIMUGAR said...

‘നിക്ക് അമ്പിളിമാമ്മനെ കാണണ്ട.നിക്ക് ഐഡിയ സ്റ്റാർസിംഗർ കണ്ടാമതി’ ഇതാണു ഇപ്പോഴത്തെ കുഞ്ഞുങ്ങൾ.

sm sadique said...

എല്ലാ അമ്മമാരും ഇങ്ങനെ തന്നെ
സ്ന്തോഷം…….
ആശംസകൾ…………….

Anonymous said...

very good

shabnaponnad said...

ആ താരാട്ടുപ്പാട്ടും മനം കുളിർക്കുന്ന കാഴ്ച്ചകളും ഇന്ന് ഓർമ്മകൾ മാത്രം.ഇത്തരം കവിതകളിലൂടെയും കഥയിലൂടെയുമാണ് ആ ഓർമ്മകൾ പുനർജനിക്കുന്നത്.

കവിത നന്നായിട്ടുണ്ട്.

നസീര്‍ പാങ്ങോട് said...

നന്ദി....

(saBEen* കാവതിയോടന്‍) said...

നല്ലത് എന്നും നന്മ നഷ്ടപെടാതെ നിലനില്‍ക്കും ..കലാലയ ജീവിതം മുതല്‍ താങ്കള്‍ എഴുതി സൂക്ഷിച്ച താങ്കളുടെ കവിതകളും കഥകളും ബ്ലോഗിലൂടെ പ്രതീക്ഷിക്കുന്നു

നസീര്‍ പാങ്ങോട് said...

i will try sabeen

Pranavam Ravikumar said...

Very good lines, touching too!