Thursday, January 3, 2013

ആന ത്താര

ആന ത്താരയിലൂടെ ഒരു കാടു യാത്ര..


-----------------------------------------

ഒരു ധനു മാസ്സത്തിലെ തണുത്ത വെളുപ്പാന്‍ കാലം,സ്ഥലം തിരുവനന്തപുറം ജില്ലയിലെ പാലോട് വന മേഘല , ഞങ്ങള്‍ മൂന്നു പേര്‍ കിഴക്കന്‍ മലയിലേക്കു പോകുവാന്‍ തയ്യാറെടുക്കുകയാണ്.പതിനെട്ടു വര്‍ഷമായി കാട്ടിലെവഴികളും,ഇടങ്ങളും പരിജയമുള്ള സോമന്‍ വഴി ഭക്ഷണം പാക്കറ്റുകളില്‍ നിറയ്ക്കുന്നു,പിന്നെ പാമ്പുകളുടെ കളി തോഴന്‍ യൂസുഫ് സോമനെ സഹായിക്കുന്ന തിരക്കിലുമാണ്.ഞാന്‍ അപ്പോള്‍ എന്റെ ജീപ്പിന്റെ എഞ്ചിനും ടയറും പരിശോടിച്ഛതിനു ശേഷം എന്റെ പ്രിയപ്പെട്ട നിക്കോണ്‍ ക്യാമറ എടുത്തു റ്റെലി ലെന്‍സ് ഇട്ട്‌ റെഡിയാക്കി വെച്ചു,സമയം രാവിലെ അഞ്ചു മണിയോട് അടുത്തപ്പോള്‍ ഞങ്ങള്‍ യാത്ര തുടങ്ങി . യാത്രയുടെ തുടക്കം താന്നിമൂട് വഴി കിഴക്കന്‍ വന മേകലയിലേക്ക് ആയിരുന്നു,പാലോട്ടു നിന്നും ഇരുപത്തി അഞ്ചു കിലോമീറ്ററോളം ഞങ്ങള്‍ അവിടേക്ക് സഞ്ചരിച്ചതിനു ശേഷം ആണ് താന്നിമൂട് എത്തിയത്.അവിടുന്ന് ഞങ്ങള്‍ ഫോറെസ്റ്റ് ഓഫീസില്‍ നിന്നും അനുവതാവും വാങ്ങി ഞങ്ങള്‍ വീണ്ടും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ചെമ്മണ്‍ പാതയിലൂടെ അടിപ്പരംപിലേക്ക് യാത്ര തുടര്ന്നു,അടിപരംപില്‍ നിന്നും കല്ല്‌ വരമ്പ് വരെയുള്ള യാത്ര വളരെ ഹൃദ്യമായിരുന്നു,ആകാശത്തോളം ഉയര്‍ന്നു നില്‍കുന്ന കിഴക്കന്‍ മലയും അതിന്റെ താഴ്വാരവും അരുവികളും നയന സുന്ടരം ആയ കാഴ്ചകള്‍ ആയിരുന്നു.ജീപ്പ് മാത്രം ചെല്ലുന്ന അവസാന വഴിയും തീര്‍ന്നപ്പോള്‍ ഞങ്ങള്‍ വണ്ടി സുരക്ഷിതമായ ഒരു സ്ഥലത്ത് നിറുത്തി കരുതിയിരുന്ന ആവശ്യ സാദനങ്ങള്‍ എല്ലാം എടുത്തു മൂവരും തോളിലേറ്റി കൊടും കാട്ടിലേക്ക് കയറി,അവിടുന്ന് സോമന്റെ നിര്‍ദേശ പ്രകാരം ഞങ്ങള്‍ ഓരോ മുളം കമ്പും വെട്ടിയെടുത്തു കയ്യില്‍ കരുതി.ഈ കമ്പ് അക്രമ കാരികളായ കാട്ട് മൃഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടിയുള്ളതായിരുന്നു.ഈ കമ്പിനെ കുത്ത് കമ്പെന്നാണ് മലയോര വാസികള്‍ പറയുന്നത്. കാട്ട് മൃഗങ്ങള്‍ മാത്രം നടക്കുന്ന കാട്ട് വഴികളിലൂടെ മാത്രമായിരുന്നു ഞങ്ങളുടെ യാത്ര,തോളില്‍ തൂക്കിയിരുന്ന എന്റെ കാമറ ഇരു വശങ്ങളിലും ഉള്ള കാട്ടുചെടികളില്‍ തട്ടി അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാടി കൊണ്ടിരുന്നു, ചിലപ്പോള്‍ കാട്ട് കമ്പുകളില്‍ ഉടക്കിയ ക്യാമറയെ മോചിപ്പിക്കാന്‍ നന്നേ പാടുപെടേണ്ടി വന്നു.ഏകദേശം ഒരു കിലോ മീടെര്‍ നടന്നു കാണും അപ്പോള്‍ ഒരു വല്ലാത്ത ഒച്ച വലതു വശത്ത്‌ നിന്ന ഒരു കൂറ്റന്‍ മരത്തില്‍ നിന്നും കേട്ടു.മുകളിലേക്ക് നോക്കുമ്പോള്‍ ഒരു വലിയ മലയണ്ണാന്‍ ചാടുന്നതാണ് കണ്ടത്.അപ്പോള്‍ ഞാന്‍ എന്റെ കാമറ അതിനു നേരെ ചലിപ്പിച്ചു ഒരു ചിത്രം എടുത്തു,അപ്പോള്‍ സോമന്‍ അതിന്റെ കൂട് കാണിച്ചു തന്നു പറഞ്ഞു ഈ മല അണ്ണാനെ വെളുത്തി എന്ന പേരിലും അറിയപെടും,ഇതിനു ഒരു മരത്തിനു മേല്‍ ഏഴു കൂടുകള്‍ കാണും അതില്‍ സുരക്ഷിതമായ ഒരു കൂട്ടില്‍ മാത്രമേ ഇവ താമസികുകയുള്ള്.ശത്രുക്കളില്‍ നിന്നും രക്ഷ നേടുവാന്‍ വേണ്ടിയും അവയെ തെറ്റി ധരിപ്പിക്കാന്‍ വേണ്ടിയും ആണ് ഇവ ഏഴു കൂടുകള്‍ നിര്‍മിക്കുന്നത്.എനിക്ക് അതൊരു പുതിയ അറിവായിരുന്നു.അപ്പോള്‍ യൂസുഫ് പറഞ്ഞു ആ ബീമാകാരനായ മരത്തില്‍ ഒന്ന് ഞാന്‍ കറി നോക്കട്ടെ,മല അണ്ണാന്റെ കൂട് ഒന്ന് കാണാമല്ലോ,അതിനു മുകളില്‍ കയറാന്‍ തന്നെ ഏകദേശം അര മണിക്കൂറില്‍ കൂടുതല്‍ വേണം എന്നതിനാല്‍ ആ ഉദ്യമം അപ്പോള്‍ ഉപേക്ഷിച്ചു.വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ ഒറ്റയാന്‍ നടന്നു പോയതിന്റെ കാല്പാടുകള്‍ സോമന്‍ കാണിച്ചു തന്നു,അപ്പോള്‍ ഏതാനും നിമിഷങ്ങള്‍ മാത്രമേ ആകുന്നുള്ളൂ അവന്‍ കടന്നു പോയിട്ട്.എന്നിട്ട് സോമന്‍ പറഞ്ഞു ഒറ്റയാനെ നേരില്‍ കാണുമ്പോള്‍ ചെയ്യേണ്ട മുന്‍കരുതലുകളും,രക്ഷ പെടാനുള്ള വഴികളും.ഒറ്റയാന്‍ എന്ന ആനയുടെ മുന്നില്‍ നമ്മള്‍ ചെന്ന് പെട്ടാല്‍ അവന്‍ ആദ്യം തുമ്പിക്കൈ ഉയര്‍ത്തി ചിന്നം വിളിയോടൊപ്പം അവന്റെ ഇടത്തെ കാലില്‍ ശക്ത്തമായ് അടിച്ചു ഒച്ചയുണ്ടാക്കും.അപ്പോള്‍ ഉണ്ടാകുന്ന ആ ഭയാനകമായ ശബ്ദത്തില്‍ മുന്‍പില്‍ പെട്ടുപോയവന്‍ പതറുകയും , ചിലപ്പോള്‍ ബോധം തന്നെ കേട്ടുപോയാലും ആയി.ആ സമയം ഭയപ്പെടാതെ ഇടത്തോട്ടോ, വലത്തോട്ടോ ഓടി രക്ഷപെടല്‍ മാത്രമേ രക്ഷയുള്ളൂ.അല്ലേല്‍ വണ്ണവും,ഉയരവും ഉള്ള മരത്തില്‍ കയറി രക്ഷപെടാം.എന്നാല്‍ ഒറ്റയാനില്‍ നിന്നും വളരെ വിഭിന്നമാണ് കൂട്ടമായി പോകുന്ന ആനകളുടെ സ്വഭാവം.അവകള്‍ മനുഷ്യനെ ഉപദ്രവിക്കില്ല.നമ്മള്‍ അവ പോകുന്ന വഴി ഒഴിഞ്ഞു കൊടുത്ത് നിന്നാല്‍ മതി.ആ കൂട്ടത്തില്‍ ഒരു തലയെടുപ്പ് ഉള്ള നേതാവ് അവര്‍ക്ക് ഉണ്ടാകും.കൂട്ടത്തില്‍ ഉള്ള എല്ലാ ആനകളും പോയതിനു ശേഷം പിന്നാലെയാണ് അവന്റെ വരവ്.എന്നാല്‍ ഒറ്റയാന്‍ ആയി മാറുന്ന ആന ഇളം പ്രായത്തില്‍ തന്നെ അനുസരനയില്ലതെയും,കൂട്ടത്തില്‍ ചേരാതെയും നടക്കുന്നവനാണ്.അവനു ജീവിതാവസാനം വരെ ഇണ ഉണ്ടാകാറില്ല.ഈ കിഴക്കന്‍ മലയില്‍ ഒരു ഒറ്റ കൊമ്പുള്ള ഒറ്റയാനാണ് വിലസി നടക്കുന്നത്.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി മൂന്നു ഒക്ടോബര്‍ അഞ്ചിന് ഈറ്റ വെട്ടി കാടിറങ്ങിയ സോമന്റെ ഇളയമ്മയെ ഈ ആന ചവിട്ടി കൊന്നതിന്റെ കഥ പറയുമ്പോള്‍ സോമന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.ആ സ്ഥലവും അയാള്‍ നമുക്ക് കാട്ടി തന്നു.കുറച്ചു കൂടി ഞങ്ങള്‍ ഉയരത്തിലായി പിന്നെ ഞങ്ങള്‍ നടകുന്നതിന്റെ മറു വശം അഗാതമായ കൊക്കയാണ്.കാലു ഒന്ന് തെറ്റിയാല്‍ അവ്വിയക്ത്തം ആയി കാണുന്ന താഴ്വാരങ്ങളിലോ,മരത്തിന്‍ കൊമ്പുകളിലോ ചെന്ന് പതിക്കും.ഞങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് പിന്നീടുള്ള ഓരോ ചുവടുകളും വെച്ചത്.പിന്നെ ഞങ്ങള്‍ അതുവഴി ആന നിരങ്ങും ചരുവിലെത്തി.എന്നിട്ട് സോമന്‍ പറഞ്ഞു ഈ ചരുവിലൂടെ ആണ് ആനകള്‍ നിരങ്ങി അടുത്ത വഴിയിലേക്ക് ഇറങ്ങുന്നതെന്ന്,ഞാന്‍ അത്ഭുത പെട്ടുപോയ് ,അപ്പോള്‍ അയാള്‍ പറഞ്ഞു ആനയ്ക്ക് ആളു പോകാന്‍ കഴിയുന്ന ഇടം മാത്രം മതിയാകും സഞ്ചരിക്കാന്‍,ഇടകുറവും,ചരിവുകളും അതിനു പ്രശ്നമേ അല്ല.അങ്ങിനെ ഞങ്ങള്‍ വീണ്ടും നീണ്ടു പോകുന്ന ആന ത്താരയിലൂടെ നടന്നു കൊണ്ടേയിരുന്നു.ആനകള്‍ പോകുന്ന സ്ഥിരം വഴിയാണ് ആനത്താര.ആ വഴി അങ്ങ് തമിഴ് നാട് അതിര്‍ത്തിവരെ നീണ്ടു പോകും.വലിയ മരങ്ങള്‍ കടപുഴുകി വീണു വഴി തടസ്സ പെട്ടാല്‍ പിന്നെ അവ വഴി മാറി പുതിയ വഴിയുണ്ടാക്കി അതിലൂടിയാകും സന്ജ്ജാരം.അങ്ങിനെ സംഭവിച് ഉണ്ടായ പുതിയ വഴികള്‍ സോമന്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു.ഈ ആനകള്‍ ഉണ്ടാക്കുന്ന വഴികളില്‍ കൂടെ തന്നെയാണ് കാട്ടുപോത്തും,കലമാനും,കാളയും,കേഴ മാനും,കരടിയും,വരയാടും ഒക്കെ സഞ്ചരിക്കുന്നത്.മിക്കവാറും എല്ലാ മൃഗങ്ങളും അതി രാവിലെ തന്നെ തീറ്റ എടുത്തു സുരക്ഷിതമായ സ്ഥലങ്ങളില്‍ വിശ്രമിക്കുകയാണ് പതിവ്.അപ്പോളാണ് ഞാന്‍ കണ്ടത് പോകുന്ന വഴിയരികില്‍ തവിട്ടും മഞ്ഞയും കലര്‍ന്ന ഗോള രൂപത്തില്‍ ഉള്ള ഒരുതരം കുമ്മിളിനെ,അത് പൊട്ടി വിടര്‍ന്നു നില്‍ക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു.അപ്പോളാണ് സോമന്‍ പറഞ്ഞത് അതിനെ മുട്ട കുമ്മിള്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്,മാരകമായ വിഷമുള്ളവയാണ് അത്തരം കുമിളുകള്‍.ഞങ്ങള്‍ പോകുന്ന വഴികളില്‍ തടസ്സമായി നിന്ന കാട്ട് കമ്പുകളും മറ്റും വെട്ടി സോമന്‍ ഞങ്ങള്‍ക്ക് വഴി തെളിച്ചു തന്നു.കുറച്ചു കൂടി നടന്നു കാണും ഒരു കാട്ടരുവിയുടെ ശബ്ദം കേട്ട് തുടങി.പിന്നെ ഞങ്ങള്‍ ആ ഭാഗത്തേക്ക് നടന്നു അരുവിയില്‍ ഇറങ്ങി മതി വരുവോളം വെള്ളം കോരി കുടിച്ചു,നല്ല രുചിയും,തണുപ്പും ഉണ്ടായിരുന്നു ആ കാട്ട് അരുവിയിലെ ജലത്തിന്.പല ഔഷദ സസ്സിയങ്ങളുടെ വേരുകള്‍ക്കിടയിലൂടെ എത്തുന്ന ഈ ജലം വളരെ ഔഷത ഗുണം ഉള്ളതാണെന്ന് വിശ്വാസിക്കപെടുന്നു.

ഇതിനിടയില്‍ യൂസുഫിന്റെ കാലില്‍ നാലന്ച്ചോളം കുളയട്ടകള്‍ കടിച്ചു തൂങ്ങി കിടന്നു.അവന്‍ അതിനെ സിഗരെട്ടു ല്യ്ട്ടര്‍ തെളിച്ചു അടര്‍ത്തി മാറ്റുന്നുണ്ടായിരുന്നു.ഞാന്‍ ഫുള്‍ സ്ലീവ് ഷൂസ് ഇട്ടിരുന്നതിനാല്‍ അവകളുടെ ഉപദ്രവം ഉണ്ടായിരുന്നില്ല.അവിടുന്ന് അന്ച്ച്ചു ലിറ്ററോളം വെള്ളം കാനില്‍ എടുത്തു അല്‍പ്പം കരുതിയിരുന്ന ഭക്ഷണം കഴിച്ചു വ്ശ്രമിച്ച്ചു ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്ന്.അപ്പോളാണ് ഒരു കാടിളക്കം ഒരു കാട്ട് പോത്ത് മുരണ്ടു കോണ്ട് ഓടിയതാണ്,പെട്ടെന്ന് തന്നെ കാടിനുള്ളില്‍ മറഞ്ഞതിനാല്‍ എനിക്ക് അതിന്റെ ചിത്രം എടുക്കാന്‍ കഴിഞ്ഞില്ല,ഒരു മരത്തില്‍ പടര്‍ന്നു കിടക്കുന്ന കാട്ട് കുരുമുളക് കാണിച്ചു സോമന്‍ പറഞ്ഞു ഇതിനെ തൃപ്പല്ലി എന്ന പേരിലാണ് അറിയ പെടുന്നത്,ഓരോ കുരുമുളക് കുലക്കും പന്ത്രണ്ടു സെന്റീ മീറ്ററോളം നീളമുണ്ടായിരുന്നു.സമയം ഉച്ച പന്ത്രണ്ടിനോട് അടുക്കുന്നു,കാട്ടില്‍ കയറിയിട്ട് ആറു മനിക്കൊരോളം ആകുവാന്‍ പോകുന്നു.സോമന്‍ ഉണര്‍ത്തിച്ചു ഇനി അര മണിക്കൂര്‍ കൂടി നടന്നാല്‍ ഇവിടുത്തെ ഏറ്റവും പൊക്കമുള്ള മലയുടെ മുകളിലെത്താം.ഈ മലയുടെ പേര് കോരി കൂട്ടിയ മല എന്ന് അറിയപെടും.നേരിയ ക്ഷീണം തോന്നി തുടങ്ങി എങ്കിലും കുത്തു കമ്പും ഊന്നി ഞങ്ങള്‍ വീണ്ടും ലക്ഷ്യത്തിലേക്ക് നടന്നു.ഏതാണ്ട് എത്താറായപ്പോള്‍ തന്നെ ഇടത് വശത്തേക്ക് കൈ ചൂണ്ടി സോമന്‍ പറഞ്ഞു ആയ കാണുന്നതാണ് കംബക മല.കമ്പകം കുന്നു എന്നും അറിയപെടും,ഞങ്ങള്‍ പോകുന്ന മലയിറങ്ങി അടുത്ത യാത്ര ആ മലയിലെക്കാകുന്നു.ഇതിനിടയില്‍ ഞങ്ങള്‍ പോകുന്ന വഴിയില്‍ തല പുറത്തേക്കിട്ടു ഞങ്ങളെ കൌതുകത്തോടെ നോക്കുന്ന ഒരു ആമയെ കണ്ടു,അവന്റെ ചിത്രവും എടുത്തു ഞങ്ങള്‍ വീണ്ടും നടന്നു കൊരികൂട്ടിയ മലയുടെ ഉയരങ്ങളിലേക്ക്.അങ്ങ് മലമുകളില്‍ എത്തി ഞങ്ങള്‍ താഴേക്ക്‌ നോക്കുമ്പോള്‍ വളരെ മനോഹരവും ഹൃദയവും ആയ കാഴ്ച്ചയായിരുന്നു.മലനിരകളുടെ കിടപ്പ് കണ്ടിട്ട് ഒരു ചിത്ര കാരന്‍ തന്റെ കാന്‍വാസില്‍ വരച്ചു തീര്‍ത്ത മനോഹരമായ ഒരു ചിത്രം പോലെ തോന്നി.ഒരു ആകാശ കഴ്ച്ഛപോലെയായിരുന്നു കൊരികൂട്ടിയ മല മുകളില്‍ നിന്നുള്ള ആ കാഴ്ച്ചകള്‍.കോട മഞ്ഞു ഇറങ്ങുമ്പോളും,അത് മാഞ്ഞു പോകുമ്പോഴും ഉള്ള കാഴ്ച്ചകള്‍ വല്ലാതെ കുളിര്‍ അണിയിച്ചു.കുറി മാനങ്ങള്‍ ഞങ്ങള്‍ നില്കുന്നതിനും താഴെയായി നീങ്ങുന്ന കാഴ്ച്ചകള്‍ വളരെ രസം തോന്നി.മരച്ചില്ലകളില്‍ കുരങ്ങന്മാരുടെ കലപില ശബ്ദം കേള്കുന്നുണ്ടായിരുന്നു.അകന്നകന്നു അങ്ങ് ദൂരെ അവ്വ്യക്ത്തമായ് കാണുന്ന താഴ്വാരങ്ങളും,ഇരുള്‍ പരന്ന കൊക്കകളും വ്യത്ത്യസ്ത്ത കാഴ്ച്ചകള്‍ ആയിരുന്നു.ഞാന്‍ കാമറയില്‍ ഈ കാഴ്ച്ചകള്‍ ഒക്കെ പകര്‍ത്തുമ്പോള്‍ സോമന്‍ ആ കാണുന്ന മലകളെ കുറിച്ചു വിവരിച്ചു തന്നു.നേര്‍ കാഴ്ച്ചയായി കൊടുമുടി പോലെ തല ഉയര്‍ത്തി ആകാശം ചുംബിക്കാന്‍ നില്‍കുന്ന പൊന്മുടി കിഴക്ക് ഭാഗവും,പിന്നെ ഇങ്ങു താഴെ മന്കയവും,ഇടിഞ്ഞാരും,നേരെ തിരിഞ്ഞാന്‍ കാണുന്നത് കമ്പകം കുന്നും വലത് വശത്തായി താന്നി മൂട് മലയും ,ശങ്കിലിയും,മുളം തെറി കാടും സഹോദരങ്ങളെ പോലെ തോന്നിപ്പിച്ചു.പിന്നെ തമിള്‍ നാട് അതിര്‍ത്തിയും കാണിച്ചു തന്നു.കാടിനേയും,കാട്ട് മൃഗങ്ങളെയും,കാട്ട് വഴികളെ കുറിച്ചുമുള്ള സോമന്റെ അറിവിനെ കുറിച്ചു ഞാന്‍ അദ്ഭുതം കൂറി നിന്നു.അപ്പോഴൊക്കെ യൂസുഫ് ഐ ഫോണില്‍ ഈ കാഴ്ച്ചകള്‍ പകര്‍ത്തുന്ന തിരക്കില്‍ ആയിരുന്നു.യൂസുഫിനെ കുറിച്ചു പറയുകയാണെങ്കില്‍ അവന്‍ പാമ്പുകളുടെ കളിത്തോഴന്‍ ആണ്.ഏത് ഉഗ്ര വിഷമുള്ള പാമ്പിനെയും പിടികൂടും,എന്നാല്‍ കാട്ടില്‍ നിന്നല്ല കേട്ടോ.അവന്റെ വീടിനടുത്തോ,അയല്‍ ഗ്രാമങ്ങളിലെ വീടുകളിലോ മറ്റോ ,മൂര്‍ഖന്‍,അണലി,ശംഖു വരയന്‍,ഇവകള്‍ കയറിയാല്‍ ഗ്രാമ വാസികള്‍ യൂസുഫിനെ അറിയികുകയും ,അതിനെ യൂസുഫ് ഉപദ്രവം എല്പിക്കാതെ പിടികൂടി അവിടെ കൂടുന്ന നാട്ടു കാരോടു നമ്മുടെ പരിസ്ഥിതി നില നിര്‍ത്തുന്നതില്‍ പാമ്പുകളുടെ പങ്കിനെ കുറിച്ചും,അവയുടെ കടി ഏറ്റാല്‍ ചെയ്യേണ്ട പ്രഥമ ശിശ്രൂഷ യെ കുറിച്ചു ജനങ്ങളെ ബോധ വല്കരിക്കുകയും ആയതിനാല്‍ പാമ്പുകളെ കൊല്ലരുത് എന്ന് താകീതും നല്‍കി ഈ പിടിച്ച പാമ്പിനെ കാട്ടില്‍ കോണ്ട് വിടുകയും ചെയ്യും,അതിനു ഞാനും ദ്രിട്സാക്ഷി ആയിട്ടുണ്ട്‌.ഒരിക്കല്‍ യൂസുഫിനെ ഒരു അണലി കടിക്കുകയും അപ്പോള്‍ തന്നെ യൂസുഫ് പ്രഥമ ശിശ്രൂഷ നല്‍കി നേരെ മെഡിക്കല്‍ കോളേജില്‍ എത്തി ഡോക്ടര്‍ പരിശോദിക്കുമ്പോള്‍ യൂസുഫിന്റെ രക്ത്തത്തില്‍ വിഷത്തിന്റെ അംശം ഇല്ലായിരുന്നത് ഡോക്ടര്‍മാരില്‍ ആശ്ച്ഛര്രിയം ഉളവാക്കി.

ഉച്ച ഭക്ഷണം കഴിക്കാന്‍ സ്ഥലം കണ്ടെത്തി സോമന്‍ ഞങ്ങളെ അങ്ങോട്ട്‌ ക്ഷണിച്ചു.കരുതിയിരുന്ന ഭക്ഷണം കഴിച്ചു ഒരു മണിക്കൂറോളം വിശ്രമിച്ച ശേഷം ഞങ്ങള്‍ കൊരികൂട്ടിയ മലയുടെ ചരിവിലൂടെ വളരെ ശ്രദ്ധിച്ചു മുളന്തേരി കാട്ടിലേക്ക് നടന്നു.വഴികള്‍ വളരെ അപകടം പിടിച്ചതും സാഹസികത നിറഞ്ഞതും ആയിരുന്നു.കാരണം കാലൊന്നു തെറ്റിയാല്‍ അങ്ങ് താഴെ അഗാതമായ കൊക്കയിലേക്ക് തന്നെ പോകും.ഏതാണ്ട് ഒന്നര മണികൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ കംബക മലയുടെ താഴ്വാരത്ത് എത്തി.അവിടുത്തെ അരുവിയില്‍ ഇറങ്ങി കൈ കാലുകള്‍ കഴുകി അല്പം വിശ്രമിച്ചു ഞങ്ങള്‍ കംബക മലയുടെ ഉള്ളിലേക്ക് യാത്ര തുടര്ന്നു.അപ്പോള്‍ സമയം വൈകുന്നേരം അഞ്ച് മണി ആകുന്നുണ്ടായിരുന്നു.ചില കുറുക്കു വഴികള്‍ കാട് വെട്ടി ഇറങ്ങിയത് ഒഴിച്ചാല്‍ ഞങ്ങള്‍ക്ക് ആന ത്താര തന്നെ ആയിരുന്നു ആശ്രയം.ഒരു മുന്നൂറു മീറ്റര്‍ അകലത്തില്‍ ഏതാനും ആനകള്‍ മേഞ്ഞു നടന്നിരുന്നു. ആ കാഴ്ച്ച ഏറെ നേരം നോക്കി നിന്നു.അവയുടെ ചിത്രവും എടുത്തു ഞങ്ങള്‍ വീണ്ടും മുന്നോട്ടു പ്രയാണം തുടങ്ങി.ഇടയ്ക്കു പ്രായം ചെന്ന കൂറ്റന്‍ മരങ്ങള്‍ കട പുഴുകി വീണു കിടന്നിരുന്നു.അപ്പോഴാണ്‌ ഞങ്ങള്‍ നടന്നിരുന്നതിനു വലതു വശത്തായി മുഴക്കമുള്ള ചിറകടി ശബ്ദത്തോട് കൂടി ഒരു വലിയ ഗരുഡന്‍ അടുത്ത മരകൊമ്പിലേക്ക് പറന്നിറങ്ങിയത്.അതിന്റെ ഒരു കാലു മുന്പ് എങ്ങോ അപകടത്തില്‍ നഷ്ട്ടപെട്ടത് കാണാമായിരുന്നു.എന്നാലും അത് ഒരു കാലില്‍ ബാലന്‍സ് ചെയ്ത് ഇരുന്നു.അതിന്റെ ഒരു ചിത്രവും എടുത്തു യാത്ര തുടര്ന്നു.ഒരിടത്ത് എത്തിയപ്പോള്‍ സോമന്‍ പറഞ്ഞു ഇവിടെയാണ്‌ കരടികളുടെ സങ്കേതം കരടിച്ചാല്‍ എന്നും ഞങ്ങള്‍ പറയപ്പെടുന്നു.കരടിയുടെ മുന്നില്‍ പെട്ടാല്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍ സോമന്‍ പറഞ്ഞതിങ്ങനെ കരടി നമ്മളെ ആക്രമിക്കാന്‍ വന്നാല്‍ കയ്യില്‍ കരുതിയിരിക്കുന്ന കുത്ത് കമ്പ് ഇടതു കയ്യില്‍ പിടിച്ചു കരടിക്ക് നേരെ നീട്ടുക,അപ്പോള്‍ അവന്‍ ആ കമ്പില്‍ കയറി പിടിക്കും ആ സമയം മാത്രമേ നമുക്ക് രക്ഷപെടാന്‍ നിര്‍വഹാമുള്ളത്,കരടിക്ക് ഇഷ്ട്ടം ഇരയുടെ തലച്ചോറാണ്.കരടി തന്റെ ശക്ത്തിയേറിയ കൈ കോണ്ട് നഖം നിവര്‍ത്തി തലയില്‍ അടികുകയാണ് പതിവ്,ഒറ്റയടിക്ക് തന്നെ തലയോട്ടി പൊളിയും,ഇതാണ് അവന്റെ ആക്രമണ രീതി.കരടിക്ക് ഏറ്റവും ഭയം തീയാണ്.അത് കണ്ടാല്‍ അവ എങ്ങോട്ടെങ്കിലും ഓടി മറയും ,മുപ്പത് മീറ്റര്‍ വരെ മാത്രമേ കരടിക്ക് കാഴ്ച്ച ശക്തിയുള്ളു.പിന്നെ അവന്‍ കാണുന്നത് മങ്ങിയ കാഴ്ചകള്‍ ആണ്.കരടിയെ കാണുവാന്‍ ഞങ്ങള്‍ കുറെ നേരം അവിടെ നിന്നെങ്കിലും നിരാശയായിരുന്നു ഭലം.

വീണ്ടും ഞങ്ങള്‍ അവിടുന്ന് നടന്നു പോകുമ്പോള്‍ മുള്ളന്‍ പന്നിയുടെ കുറെയേറെ മുള്ളുകള്‍ കുടഞ്ഞിട്ടത് കിട്ടി.അവ ശത്രുകളെ കാണുമ്പോള്‍ അവയുടെ ദേഹത്ത് മുള്ളുകള്‍ കുടഞ്ഞു തെരുപ്പിച്ച്ചു രക്ഷപെടലാണ് പതിവ്.കുറച്ചു കൂടി മുന്നോട്ടു നടന്നു കാണും നല്ല ബംഗിയുള്ള ഒരു പുല്ലാഞ്ഞി മൂര്‍ഖനെ കണ്ടു,ഫണം വിടര്‍ത്തുന ഈ പാമ്പിനു വിഷം ഇല്ലാത്ത വര്‍ഗമാണ്.അതിന്റെ തലയ്ക്കു മുകളില്‍ നല്ല ബംഗിയുള്ള ഒരു കല ഉണ്ടായിരുന്നു,അതിന്റെ ചിത്രവും എടുത്തു ഞങ്ങള്‍ വീണ്ടും നടന്നു തുടങ്ങി.ഒന്ന് രണ്ടു പക്ഷികളുടെ ചിത്രവും എടുത്തു ഞങ്ങള്‍ അസ്തമയ സൂരിയന്റെ കിരണങ്ങള്‍ കണ്ടു തുടങ്ങിയതിനാല്‍ ഞങ്ങള്‍ ശങ്കിലി കാടുകള്‍ വഴി തിരികെയാത്ര തുടങ്ങി.നേരം ഇരുള്‍ പരന്നതോടെ ഞങ്ങള്‍ കരുതിയിരുന്ന ടോര്‍ച്ച് തെളിയിച്ചു ഇരുളിന്റെ അഗാതയില്‍ നിന്ന് ഉയരുന്ന ചീവീടുകളുടെയും,കൂമന്റെയും വിളികളും കേട്ട് ഞങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിനു അടുത്തെത്തുമ്പോള്‍ സമയം ഏകദേശം പത്തരയോളം ആയി.അവിടുന്ന് ഏകദേശം ഒരുമണിക്കൂറോളം യാത്ര ചെയ്തു ഞങ്ങളുടെ സ്വന്തം ഗ്രാമമായ പങ്ങോട്ടു എത്തി ഞങ്ങള്‍ അടുത്ത ഒരു യാത്രക്ക് രൂപം നല്‍കി വഴിപിരിഞ്ഞു.

നസീര്‍ പാങ്ങോട്.

No comments: