Tuesday, July 5, 2011

അകന്നു പോകുന്ന ചിറകടിയോച്ച്ചകള്‍..


വിട്ടയക്കുന്നു നിന്നെ ഞാനെന്‍ കൂട്ടില്‍ നിന്നേക്കുമായി..
പറന്നകലുക നീ നിന്‍ അനന്തമാം..വിണ്ണിലേക്കെന്നേക്കുമായി
ആകാശ ഗര്ത്തത്തിന്‍ നീലിമയില്‍ ..നീ പാറുക...
നിന്‍ നോവും നേരും അറിഞ്ഞു ചൊല്ലുന്നു ..ഞാന്‍ ..
പോവുക നീ ഈ കൂടുവിട്ടെന്നേക്കുമായി....
നിന്‍ തേനൂറും കൊഞ്ചലും,കിഞ്ചന വര്‍ത്തമാനവും,
എന്‍ ഓര്‍മകളില്‍ എന്നെന്നും ജീവിക്കട്ടെ..
കാണാമറയത്തു കണ്ടൊരു കനവുകള്‍,
യവനിക വീണൊരു വേളയില്‍ നമുക്ക് മറന്നീടാം,
മാഞ്ഞു പോകും കുറിമാനങ്ങള്‍ പോലെയും..
എന്‍ ഹൃത്തിലെക്ക് ഇറ്റു വീനോരോരൊരു സ്നേഹ -
കണ്ണുനീര്‍ത്തുള്ളിക്കും വിടയെന്‍ കരള്‍ കടഞ്ഞാകിലും...
അകന്നു പോകും നിന്‍ ചിറകടിയോച്ചകള്‍
മുഴങ്ങട്ടെ..എന്‍ മനോ മുകുരത്തിലെന്നുമേ...
വേറിടാന്‍ വേണ്ടി ഒന്നിച്ചോരാ...
ചങ്ങാത്തം ...ഇന്നിനിയിവിടെ ഒടുങ്ങട്ടെ....
എരിഞ്ഞടങ്ങും..കനല്‍ക്കട്ടയായ്‌....ഒരുപിടി ചാരമാകിലും...
പ്രണയം നിറഞ്ഞൊരാ ഹൃത്തിന്‍ ..നേരറിയും ഞാന്‍..
നന്മകള്‍ നേരുന്നു..നിനക്കായ്..
വീണ്ടുമോരായിരം നന്മകള്‍ നേരുന്നു...ഞാന്‍..20 comments:

Anonymous said...

വരികള്‍ നന്നായി .... എല്ലാം നമ്മില്‍ നിന്നും എന്നെങ്കിലും ഓടിയൊളിക്കും...വേറിടാന്‍ വേണ്ടി ഒന്നിച്ചോരാ...
ചങ്ങാത്തം ...ഇന്നിനിയിവിടെ ഒടുങ്ങട്ടെ... ഇതൊരു സൌഹ്രദവും എന്നും മനസ്സില്‍ തങ്ങി നില്‍ക്കും... ഒത്തിരി കാലം..നന്മകല്‍ പ്രാര്‍ഥനകള്‍ ...

sm sadique said...

എല്ലാ ബന്ധങ്ങൾക്കും ഒരു ദിനം “മൂക്കിൽ പഞ്ഞി വെക്കും” കവിതയിലെ പ്രണയകാലം അസ്സലായി.

moideen angadimugar said...

അകന്നു പോകും നിന്‍ ചിറകടിയോച്ചകള്‍
മുഴങ്ങട്ടെ..എന്‍ മനോ മുകുരത്തിലെന്നുമേ...
വേറിടാന്‍ വേണ്ടി ഒന്നിച്ചോരാ..
.
വരികൾ ഏറെ ഹൃദ്യം

രമേശ്‌ അരൂര്‍ said...

വേര്‍പാടിന്റെ വരികള്‍ ..

Lipi Ranju said...

നല്ല വരികള്‍...

shabi said...

Very intrestive and amazing

thachappilly said...

ver can odyy interesting and meanful.......

നസീര്‍ പാങ്ങോട് said...

thanks to all with respect...

വിധു ചോപ്ര said...

വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ-എന്ന വരികൾ ഓർമ്മ വന്നു

(റെഫി: ReffY) said...

ഭാവനയുടെ ശക്തിവിശേഷത്തിലൂടെ അജാഗരിത ഹൃദയത്തിലേക്ക് കടന്നുചെല്ലാനുള്ള ഒരു ശ്രമമാണ് ഇതിലെ വരികള്‍
പരമമായ സത്യത്തിലേക്ക് അനുവാചകരെ എടുത്തുയര്ത്തുന്ന ഈ കവിത എന്തുകൊണ്ടും ഒരു ധ്രുവനക്ഷത്രം തന്നെ.
ഭാവുകങ്ങള്‍

നസീര്‍ പാങ്ങോട് said...

റഫിയുടെ ആഴമുള്ള അര്‍ഥങ്ങള്‍ സ്പുരിക്കുന്നഅക്ഷരക്കൂട്ടങ്ങള്‍ക്ക് പ്രണാമം,പ്രണയവും...യാഥാര്‍ത്ത്യവും ..പലപ്പോഴും ഇരു ദ്രുവങ്ങളിലും ആണ് നമുക്ക് കാണാന്‍ കഴിയുന്നത്‌... നന്ദി ...ചൊല്ലുന്നു ..Rafiyodu ഞാന്‍..

rizwan said...

eniku onnum manasalayilla

(saBEen* കാവതിയോടന്‍) said...

അകന്നു പോകും നിന്‍ ചിറകടിയോച്ചകള്‍
മുഴങ്ങട്ടെ..എന്‍ മനോ മുകുരത്തിലെന്നുമേ...
വേറിടാന്‍ വേണ്ടി ഒന്നിച്ചോരാ...
ചങ്ങാത്തം ...ഇന്നിനിയിവിടെ ഒടുങ്ങട്ടെ....

ഈ വരികള്‍ എന്‍റെ ഓര്‍മ്മയെ കൊണ്ട് എത്തിച്ചത് മറ്റൊരു കവിത ശകലത്തിലെക്കാണ് .."അകലുന്ന ഹൃദയങ്ങളെ.. വിട - ഇനി അടുക്കുവോളവും" ചിലപ്പോഴൊക്കെ വെറുതെ പിണങ്ങുകയും പിന്നെ പിണക്കം തീര്‍ക്കാന്‍ ഒരു വരി കവിത എഴുതി എന്‍റെ മേശപ്പുറത്ത് വച്ചു ഒന്നുമറിയാത്ത പോലെ നടക്കുന്ന എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനെയും ഓര്‍മ്മ വന്നു . നന്ദി . എം .എസ് . {നന്മ നിറഞ്ഞോരാ ഹൃത്തില്‍ നിന്നും പറന്നകലാന്‍ കഴിയില്ലോട്ടുമേ .. എനിക്ക് വേണ്ട പാറിപറക്കാന്‍ നീല വിഖായസിന്‍ വിശാലത ..}

നസീര്‍ പാങ്ങോട് said...

അതെ സുബു വാക്കുകള്‍ കൂട്ടി ചൊല്ലി ,ദീര്‍ഘ ദര്സനം ചെയ്യാന്‍ കഴിയാത്ത നമ്മള്‍ എന്നും വിദ്ധ്യാര്തികള്‍ ആയിരിക്കും ഇണങ്ങിയും,പിണങ്ങിയും ..അങ്ങിനെയങ്ങിനെ..നമ്മള്‍..അകലങ്ങളിലേക്ക്...പറന്നു പോകും..ആരോരുമില്ലാതെ..ഏകാന്തതയുടെ..ആഴങ്ങളിലേക്ക്...

faisalbabu said...

എന്റെ ബ്ലോഗില്‍ നിങ്ങള്‍ ഇട്ട കമന്റു വഴി വന്നതാ ...ഞാന്‍ ഇനി ഇവിടുത്തെ നിത്യ സന്ദര്‍ശകന്‍ ..

INTIMATE STRANGER said...

വായിച്ചു ..ആശംസകള്‍

റശീദ് പുന്നശ്ശേരി said...

വിരഹ നൊമ്പരം മനോഹരം

ഉമ്മു അമ്മാര്‍ said...

പുതിയതോന്നുമില്ലേ????/////

asmo puthenchira said...

Nazeer Ashmsakal.

asmo puthenchira said...

Nazeer Ashmsakal. keep it up.