Tuesday, January 18, 2011

ആത്മനൊമ്പരം

അകലുന്ന ഹൃദയങ്ങളേ വിട
ഇനി അടുക്കുവോളവും
വിരഹദുഃഖമിനിയെത്രയേറെ
സഹിക്കണമിനിയെത്ര നാള്‍.
വേണ്ടാ ഇനിയീ വെളിച്ചമൊന്നുമേ
നാട്ടിലേക്കെത്തുവാന്‍ ധൃതിയേറെയായി
ഒരു വത്സരം കഴിഞ്ഞതെത്രക്ഷണം
പോകുന്നു ഞാന്‍ എന്‍സുഹൃത്തേ വിട.
നിന്‍ഹൃദയ തന്ത്രിയില്‍
മീട്ടിയ സ്നേഹമന്ത്രണം
കവര്‍ന്നെടുത്തൊരാ-
കാറ്റുമെങ്ങോപോയി
വിലാപ യാത്രകള്‍
വിരഹ ഗാഥകള്‍
സഹന ശക്തികള്‍
ചോര്‍ന്ന സമയങ്ങള്‍
സമയമെടുത്തുപോയ്‌
കടല്‍ കടക്കുവാന്‍
മറുകര തേടി ഞാന്‍
പറന്നകലുന്നു.
വിടപറയുന്നു. ഞാനെന്‍
ദിക്കിലേക്ക്‌ മാത്രമായി
എരിഞ്ഞടങ്ങട്ടെ ഈ-
വേര്‍പാടിന്‍ വേദന.

10 comments:

സാബിബാവ said...
This comment has been removed by the author.
സാബിബാവ said...

വിരഹം വിദൂരത്താക്കി പറക്കാനൊരുങ്ങുന്നൊരു പക്ഷി തന്‍ സുഖമുള്ള നിമിഷങ്ങള്‍ ഇവിടെ വായിക്കാന്‍ കഴിഞ്ഞു ഒരേ നൂലില് ഇടതടവില്ലാതെ ആശയം പറഞ്ഞു

നസീര്‍ പാങ്ങോട് said...

thanks for your judgification...

Yasmin NK said...

നന്നായി.എല്ലാ ആശംസകളും.വേര്‍ഡ് വെരിഫിക്കേഷന്‍ അത്യാവശ്യമാണൊ..?ഇല്ലേല്‍ മാറ്റൂ..

Unknown said...

കവിത നന്നായിട്ടുണ്ട്. ആശംസകൾ

Akbar said...

ശുഭയാത്ര നേരാം

രമേശ്‌ അരൂര്‍ said...

ആകെ ശോക മൂകമാണല്ലോ പ്രണയ സ്മരണകള്‍ !!
മുറിവ് പകരാത്ത ഒരു സ്നേഹവും കാണാന്‍ ഇല്ലെന്നോ !!

Kadalass said...

വിരഹവും വേര്‍പ്പാടും
എപ്പോഴും
നൊമ്പരവും, വേദനയുമാണ്.

എല്ലാ ആശംസകളും!

നസീര്‍ പാങ്ങോട് said...

thanks to all

നസീര്‍ പാങ്ങോട് said...
This comment has been removed by the author.