Monday, January 17, 2011

യാത്രാ മൊഴി..

ഒരു യാത്ര പോകാനൊരുങ്ങി നില്‍ക്കവേ,

ഓര്‍മ്മകള്‍ ഓളമായ് തിരയായിരംബവേ,

ഒരുമിച്ചുകൂടിയവര്‍ ഒരുപറ്റം കൂട്ടുകാര്‍,

ഒരുനോക്കു കാണാന്‍,യാത്ര പറയുവാന്‍ -

ഒരുനാളിലെങ്ങാനും കണ്ടില്ലെലവര്‍-

ഒരുപാടു നേരം കാത്തിരിക്കുന്നോരവര്‍,

ഒരൊറ്റ കെട്ടായി ഒരുമിച്ചു നടന്നോര്‍,

ഒന്നൊന്നായി പിരിയും കാലവും അടുത്തുപൊയ്,

ഒരുമയിലുത്തമ സുഹുര്‍ത്തുകള്‍ആയവര്‍,

ഒരുപാടുകാലമോരുമിച്ചു കഴിഞ്ഞവര്‍,

ഒരുപാടോര്മകള്‍ സ്മരിച്ചിട്ടു തന്നെയായി,

ഒരൊറ്റ ദിനത്തില്‍ അവര്‍ പിരിയുവാന്‍ കൂടി,

ഒരുപാടു യാത്രകള്‍ ഒരുമിച്ചു ചെയ്തവര്‍,

ഒരിക്കലും മറക്കാത്ത അനുഭവ കഥയുമായി,

ഒന്നുരിയാടുവാനായ് എന്നും കൂടുമവര്‍,

ഒരിക്കലും പിരിയാത്ത സതീര്‍ത്യ സംഗമായ്,

ഒന്നും പകരം വെക്കുവാനില്ലെന്നു,

ഒരുങ്ങുന്ന യാത്രക്ക് പൂരകമായോന്നും,

ഒന്ന് പറയുന്നേന്‍ കൂട്ടുകാരോടായ് ഞാന്‍,

ഒരുമിച്ചുകൂടാം നമുക്കിനിയൊരു നാളിലാ

4 comments:

K@nn(())raan*خلي ولي said...

കഴിഞ്ഞ പോസ്റ്റും ഈ പോസ്റ്റും ഒരുമിച്ചു വായിച്ചു. എങ്ങോട്ടാ യാത്ര പോകുന്നെ! ചുമ്മാ ഇരിക്കൂന്നെ, ചായക്ക് പറയാം.

please remove word verification>

സാബിബാവ said...

പിരിഞ്ഞു പോകുന്ന യാത്രകള്‍ എന്നും മനസിന്‌ നൊമ്പരങ്ങളാണല്ലോ തരുന്നത്.
കവിത ചെറിയ നൊമ്പരം ബാക്കി നിര്‍ത്തുന്നു

അനീസ said...

എന്നായാലും പിരിയണമല്ലോ, അതല്ലേ ജിവിതം

നസീര്‍ പാങ്ങോട് said...

"പിരിയുവാന്‍ വേണ്ടി ഒന്നിക്കുന്നവര്‍ നമ്മളെന്നും...
പിരിഞ്ഞവര്‍ക്കടുത്ത് എത്തും വരെയും ...."
നസീര്‍ പാങ്ങോട്